ഒരു മലയാളി സ്ത്രീയുടെ പ്രതികരണം
-ഷഹല വെളിയംകോട്-
കുഞ്ഞുനാളിൽ എനിക്ക് മുത്തശ്ശി പറഞ്ഞു തന്ന കഥകളെല്ലാം രണ്ടാനമ്മയുടെ .തല്ലുകൊള്ളുന്ന ,വീട്ടിലെ ജോലിയെല്ലാം വൃത്തിയിൽ ചെയ്യുന്ന രണ്ടംക്ലാസുകാരിയുടെതായിരുന്നു .വളർന്നപ്പോൾ ..അക്ഷരങ്ങൾ
കഥകളായി രൂപം പ്രാപിക്കാൻ തയ്യാറായപ്പോൾ ആദ്യമായി ഞാനെഴുതിയതും അച്ച്ഛന്റെ ക്രൂരതയ്ക്കിരയാകുന്ന പിഞ്ചു ബാലന്റെ കഥയായിരുന്നു ..അച്ച്ഛന്റെ കയ്യിലെ ചൂരലിന്റെ ചുംബനമാണ് അവനെ വിലിച്ചുണർത്താറ് എന്നു തുടങ്ങുന്ന ആ കഥ ആദ്യം വായിച്ച ബിന്ദു ട്ടീച്ചർ അന്നു ചിരിച്ചു .ഇന്നത്തെക്കാലത്ത് ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നും ഇത്തരം കഥകൾക്ക് വിശ്വാസ്യത ഉണ്ടാവില്ലെന്നുമായിരുന്നു ട്ടീച്ചറുടെ മറുപടി.ഇങ്ങനെയുള്ള ഏതെങ്കിലും കുട്ടിയെ താനറിയോ എന്നൊരു ചോദ്യം കൂടി ട്ടീച്ചർ ഉന്നയിച്ചു .(എൻറെ കഥാരചനയെ വഴിത്തിരിച്ചു വിട്ട വാക്കുകളായിരുന്നു അത് .ബിന്ദു ട്ടീച്ച ർക്ക് നന്ദി .ട്ടീച്ചർ നിങ്ങൾ ഇപ്പോൾ എവിടെയാണെന്നെനിക്കറിയില്ല ...നിങ്ങളുടെ ഓർമയിൽ ആ പഴയ എട്ടാം ക്ലാസുകാരി ഉണ്ടാവാനും സാധ്യത ഇല്ല .എങ്കിലും ക്രൂരമായ വർത്തമാന കാല സംഭവങ്ങൾ പത്രമാധ്യമങ്ങൾ നിരത്തി വയ്ക്കുമ്പോൾ നിങ്ങളുടെ ആ ചിരി ഞാൻ തെല്ലു നീരസത്തോടെ ഓർത്തുപോകുന്നു .)

എൻറെ ചുറ്റുവട്ടത്ത് അത്തരത്തിൽ പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടിയേയും ഞാൻ കണ്ടിട്ടില്ലായിരുന്നു .അതുകൊണ്ട് തന്നെ അത്തരം വിഷയങ്ങൾ പ്രതിപാദിക്കുന്ന കഥയും സിനിമയുമെല്ലാം എന്നിൽ അന്ന് ക്ലാസ്മുറിയിൽ ഉയർന്ന ചെറുചിരിയുടെ ഓർമയുള്ള മറ്റൊരു ചിരിയാണ് ഉയർത്തിയിരുന്നത് .എന്നാൽ ഇപ്പോൾ എൻറെ ചുണ്ടിൽ ആ ചിരി അവശേഷിക്കുന്നില്ല .കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആ ചിരി എനിക്ക് നഷ്ടമായത്
.
ഒന്നു രണ്ടു വർഷങ്ങൾക് മുൻപ് പത്രമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട നായയോടൊപ്പം കൂട്ടിലടക്കപ്പെട്ട ആരോമൽ എന്ന ബാലൻറെ ചിത്രം നമ്മെ അത്ഭുതപ്പെടുത്തി .അന്ന് ആ മാതപിതാകൾക്കെതിരെ നമ്മുടെ ധാർമിക രോഷം തിളച്ചു .പക്ഷെ അത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാൻ കഴിഞ്ഞു .?എന്തുകൊണ്ടാണ് കുട്ടികൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നത് ?ശിശുസംരക്ഷണം എന്ന വാക്ക് ,അതിനു വേണ്ടി നിയോഗിക്കപ്പെട്ട സംഘടനകൾ തുടങ്ങിയവയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു പോകുന്നതും ഇത്തരം സാഹചര്യത്തിലാണ് .
മുത്തശ്ശി കഥയിലെ രണ്ടാനമ്മയുടെ പീഡന മേൽക്കുന്ന അതേ കുട്ടിയുടെ മുഖവുമായി പിന്നെടെത്തിയത് അഥിതി എന്ന പെണ്‍കുട്ടിയായിരുന്നു .നിരന്തരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ആ കുട്ടിയേ രക്ഷിക്കാൻ കഴിയാതിരുന്ന സമൂഹം അന്നും തലതാഴ്ത്തി നിന്നു .പത്രങ്ങളിൽ മാപ്പ് ചോദിച്ചുകൊണ്ട് വന്ന ലേഖനങ്ങൾ വായിച്ചു കണ്ണു നിറച്ചു .രണ്ടാനമ്മ എന്ന കേട്ടുമറന്ന ദുഷ്ട കഥാപാത്രം പുനർജനിച്ചു .(സ്നേഹിക്കാൻ മാത്രമറിയാവുന്ന ചില രണ്ടാനമ്മമാരെ എനിക്കും പരിചയമുണ്ട് .മേൽപറഞ്ഞ സത്യം പറയേണ്ടി വന്നതിനു അവർ എന്നോട് ക്ഷമിക്കട്ടെ )കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന്തിനു അതോടെ രണ്ടാനമ്മ എന്ന ഉത്തരം ലഭിക്കുകയായിരുന്നു .അതിനു ശേഷം ശ്രദ്ധയിൽപ്പെട്ട ഇ ത്തരം കേസുകളെല്ലാം ആ ഉത്തരത്തിനു ശക്തി പകരുകയും ചെയ്തു .
എന്നാൽ ആ ഉത്തരത്തിനും ശക്തി കുറഞ്ഞത് ദേവിയുടെ കഥ അറിഞ്ഞതോടെയാണ് .വളർത്തിയ മുത്തശ്ശി തന്നെയാണ് അവളെ തീ കൊളുത്തി കൊന്നത് .ദിവസങ്ങളോളം വേദന തിന്നാണ് അവൾ മരണത്തിനു കീഴടങ്ങിയത് .അന്നും നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകി ..മുത്തശ്ശിയെ പോലീസ് പിടിക്കരുതെന്നാഗ്രഹിച്ച അവളുടെ വാക്കുകളോർത് നാം വിലപിച്ചു
.
അധികനാൾ കഴിയും മുൻപേ കട്ടപ്പനയിലെ സംഭവം .ക്രൂരമായ പീഡന ങ്ങൾക്കാണ് ഈ കുഞ്ഞിനു വിധേയമാകേണ്ടി വന്നത് .ഒരു പക്ഷെ കാടത്തം എന്നു വിളിക്കാവുന്ന ശിക്ഷാരീതികൾ .കുഞ്ഞിനെ ആര് നോക്കണം എന്ന അച്ച്ഛന്റെയും രണ്ടാനമ്മയുടെയും മത്സരമാണത്രേ പീഡനങ്ങൾക്ക് കാരണം .അമ്മ മറ്റൊരാളോടൊപ്പം ഇറങ്ങി പോയതിൻറെ പക അഛൻ മകനോട് തീർത്തതാണെന്നും പറയുന്നു.അതെന്തുതന്നെയായാലും കേരള സമൂഹത്തിൻറെ മനസ്സിൽ ഇത് മറ്റൊരു വിങ്ങൽ .ഇത്തരത്തിൽ വർഷം കഴിയും തോറും കുട്ടികൾക്കെതിരെയ്യുള്ള പീഡനങ്ങൾ വർധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു .
എന്താണ് നമ്മുടെ മനസാക്ഷിയ്ക്ക് സംഭവിക്കുന്നത് ?കാലു തല്ലിയൊടിച്ചു പോലീസ് കാരുടെ മൂന്നാം മുറയേക്കാൾ ക്രൂരമായി പെരുമാറാൻ നമുക്കെങ്ങനെയാണ് സാധിക്കുന്നത് ?ജനിക്കുമ്പോഴേ സ്ത്രീയുടെ ഉള്ളിൽ ഒരമ്മയുണ്ടെന്നാണ് പറയുന്നത് .ആണ്‍കുട്ടികൾ തോക്കെടുത്ത് കളിക്കുന്ന പ്രായത്തിൽ അവൾ അമ്മയായി കളിക്കുന്നതിനും കാരണമിതാണെന്നും പറയുന്നു .പിന്നെങ്ങനെയാണ് ഒരമ്മയ്ക്ക് ,സ്ത്രീയ്ക്ക് ഇത്രയും ക്രൂരമായി പെരുമാറാൻ ,ഇത്തരം ക്രൂരതയ്ക്ക് കൂട്ട് നിൽക്കാൻ കഴിയുന്നതെന്ന് എന്നിലെ സ്ത്രീയ്ക്ക് മനസ്സിലാവുന്നതേയില്ല .പണ്ടു കേട്ടുമറന്ന കഥകളിലേക്കുള്ള മനുഷ്യൻറെ ഈ യാത്ര പ്രാകൃത അവസ്ഥയിലേക്കുള്ള അവൻറെ യാത്ര വിദൂരത്തല്ല എന്നൊർമിപ്പിക്കുന്നു .
പ്രിയപ്പെട്ട കുട്ടീ ...നീ എത്രയും വേഗം സുഖം പ്രാപിച്ച് മടങ്ങി വരാനും ,തുടർന്ന് നിന്റെ ജീവിതം സുരക്ഷിതമാകാനും ഈ സഹോദരി ആത്മാർഥമായി പ്രാർത്ഥിക്കുന്നു .ദേവിയേ പോലെ എന്റെ അച്ച്ചൻ ശിക്ഷിക്കപ്പെടെരുതെന്നു നീ പറയരുതെന്നും നിന്നെ ഈ വിധമാക്കിയ രക്ഷിതാക്കൾക് (ആ വാക്കിന് അർഹരല്ലാത്ത ) നിയമമനുശാസിക്കുന്ന വലിയ ശിക്ഷ തന്നെ ലഭിക്കണമെന്നും ഏതൊരു മലയാളി സ്ത്രീയെയും പോലെ ഞാനും ആഗ്രഹിക്കുന്നു .....
പ്രാർത്ഥനാപൂർവ്വം
ഷഹല വെളിയംകോട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ