-ഷഹല വെളിയംകോട് -
കളിജയിക്കുകയും ഗ്യാലറിയിലെ കരഘോഷം വീർപ്പുമുട്ടിക്കുകയം ചെയ്തപ്പോൾ ക്രിക്കറ്റ് ഇതിഹാസത്തിന് പണ്ടൊരു മോഹമുണ്ടായി .ഒരു കേക്ക് മുറിക്കണം .യുദ്ധത്തേക്കാൾ ഭീകരമായ ഒരു കളി ജയിച്ചതി ൻറെ ആവേശം പ്രകടിപ്പിക്കാൻ രാജ്യത്തിൻറെ ത്രിവർണ്ണ പതാകയുടെ ചിത്രമുള്ള ഒരു കേക്ക് ..ജനസാഗരത്തേയും മാധ്യമ പ്രവർത്തകരേയും സാക്ഷിയാക്കി കേക്ക് മുറിക്കാനാഞ്ഞതും കേസായി .ദേശീയ പതാകയെ അപമാനിച്ചു,.
പിന്നൊരിക്കൽ ഭാരതമെന്നു കേട്ടാൽ അന്തരംഗം അഭിമാനപൂരിതമായി പോകുന്ന ലോകം കണ്ട ഒരു കേന്ദ്രമന്ത്രി ദേശീയഗാനം നെഞ്ചിൽ കൈവച്ചുകൊണ്ടാലപിച്ചു ..നെഞ്ചിനെ സാക്ഷിയാക്കി ഹൃദയം കൊണ്ടാണ് ദേശീയഗാനം ആലപിക്കേണ്ടത് എന്ന് പറഞ്ഞ കേന്ദ്ര മന്ത്രിക്കും കിട്ടി കേസ്, ദേശീയ ഗാനത്തെ അപമാനിച്ചു .
മറ്റൊരിക്കൽ രാജ്യത്തെ പ്രതിനിധീകരിച്ച ഒരു മിസ് വേൾഡ് റണ്ണറപ്പ് ഒരു സാരി യുടുത്തു .ദേശീയ പതാകയെ സാരിയിൽ ഡിസൈൻ ചെയ്തു .കേസൊന്നു മായില്ലെങ്കിലും ഒരു വിവാദത്തിനു അതും തിരി കൊളുത്തി .അതിനും മുൻപ് ആശയം കൊണ്ട് വന്നൊരു ടെലിഫോണ് നെറ്റ്വർക്ക് ഗാന്ധി വേണ്ട കമാണ്ടോ മതിയെന്നു പറഞ്ഞു ..കേസായി ..രാഷ്ട്ര പിതാവിനെ അപമാനിച്ചു ..ആശയം കൊണ്ട് വന്ന പരസ്യം അങ്ങനെ നിരോധിക്കപ്പെട്ടു .
മേൽ പറഞ്ഞ കേസുകൾ എല്ലാം വലിയ തെറ്റുകൾ തന്നെയാണെന്നാണ് ലേഖികയും കരുതുന്നത് .പതാകയെ കേക്കിൽ പകർത്തി മുറിക്കാനൊരുങ്ങിയതും ,സാരിയായുടുത്തതും ,ഗാന്ധിയും അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങളെ തിരസ്കരിച്ചതും ,നെഞ്ചു യർത്തി പാടേണ്ട ദേശീയ ഗാനത്തിന് പകരം മറ്റൊരു രാജ്യത്തിൻറെ രീതികളെ അനുകരിക്കനാവശ്യപ്പെട്ട് നമ്മുടെ സംസ്കൃതിയേയും ,അതു പകർന്നു നല്കുന്ന ചരിത്ര പ്രധാനമായ ഊർജത്തേയും അപമാനിച്ചത് ലേഖികയുടെ കണ്ണിൽ തെറ്റുതന്നെയാണ് {കോടതി ഈ കേസിൽ അദ്ധേഹത്തെ വെറുതേ വിട്ടതാണ് എങ്കിലും ...}പക്ഷേ ഇതിനേക്കാൾ രൂക്ഷമായ അവഹേളനം ആരും കണ്ടില്ലെന്നു നടിക്കുന്നതെന്താണെന്നാണ് അവശേഷിക്കുന്ന ചോദ്യം .
ഇന്നു വരെ അർത്ഥം നിർവചിക്കാത്ത "യോ യോ " ദേശീയ ഗാനത്തോടൊപ്പം എന്നു പറയുമ്പോഴേക്ക് ലേഖികക്കെതിരേ രാജ്യദ്രോഹമുന്നയിക്കപ്പെടുമോ എന്നു സംശയമുണ്ട് .പക്ഷേ ഇപ്പോൾ പറയേണ്ടി വന്ന ' യോ യോ ' ഗാനം നീല പല്ലുകളിലൂടെ സഞ്ചാരം തുടങ്ങിയിട്ട് കാലമേറെയായിരിക്കുന്നു .ഒരു കാലത്ത് സ്വാതന്ത്ര്യത്തിൻറെ ഗീതമായി നമ്മൾ കരുതിയ ,ഇന്നും അഭിമാനത്തിൻറെ ഐക്യത്തിൻറെ ,അഖണ്ഡതയു ടെ ഭാഗമായി നമ്മൾ കരുതുന്ന രവീന്ദ്ര നാഥ ടാഗോറിന്റെ ഗാനത്തേയും' യോ യോ 'യും ബഹളം വയ്ക്കുന്ന സംഗീത ഉപകരണങ്ങളും വിഴുങ്ങുന്നതും ആരും കാണാത്തതെന്തുകൊണ്ടാണ് ?
ജനഗണ മനഗണ
ജനഗണ മനഗണ യോ യോ
ജന ഗണ മന ഗണ
ജന -ഗണ -മന -ഗണ ..ഇങ്ങനെയാണ് ഈ അവഹേളനത്തിന്റെ ആരംഭം .വികല താളത്തിൽ ഭാരത ഭാഗ്യ വിദാത പോലുള്ള വരികൾ തുടർന്നുളള വരികളിൽ കാണാം. ശേഷം ഇന്നേ വരേ നിഘണ്ടുവിൽ കണ്ടിട്ടില്ലാത്ത വാക്കുകളുടെ സമ്മേളനവും .പാരടിയെന്നോമന പേരിലാണ് ഗാനം പ്രചരിച്ചത് .സംഗീതം കടം കൊണ്ട് കൊണ്ടുളള തമാശ രൂപേണേ .അവതരിപ്പിക്കുന്ന ക്രിയാത്മകതയുള്ള ചില വരികൾ {ഇവ ആശയ സംപുഷ്ടവും ചിരി ഉണർത്തുന്നതുമാണ് }ആണ് ലേഖികയെ സംബദ്ധിച്ചിടത്തോളം പാരഡികൾ {ലേഖികയുടെ അറിവ് പരിമിതമാണ് ,തെറ്റെങ്കിൽ തിരുത്തുക }അതുകൊണ്ട് തന്നെ ദേശീയഗാനത്തിലെ ചില വരികൾ താളം മാറ്റി അവതരിപ്പിക്കുന്നത് ഏത് അർത്ഥത്തിലാണ് പാരഡി യാകുന്നതെന്നും മനസിലാക്കുക പ്രയാസകരം .
കുറച്ച് ദിവസങ്ങൾക്ക് മുൻപ് മൂന്നോ നാലോ വയസ്സ് പ്രായം വരുന്ന എന്റെ സുഹൃത്ത് മേൽ പറഞ്ഞ വികലഗാനത്തിനൊപ്പം വരുന്ന ഉപകരണങ്ങളുടെ മേളനത്തിനൊപ്പം മൂന്ന് വിരലുയർത്തി യോ യോ കാണിക്കുന്നത് കണ്ടു .ഇത് തെറ്റാണെന്നു ചൂണ്ടികാണിച്ച എന്നോടവൾ പറഞ്ഞത് നേഴ്സറിയിൽ / സ്കൂളിൽ പാടുന്ന ജന ഗണ മനയേക്കാൾ രസം ഈ ജനഗണ മനയ്ക്കുണ്ടെന്നാണ് .നേഴ്സറിയിലെ ജനഗണ മനയ്ക്കൊപ്പം എങ്ങനെയാണു ഡാൻസ് ചെയ്യുക എന്ന ചോദ്യവും അവളെൻറെ മുന്നിൽ ഉന്നയിച്ചു ..എങ്ങനെയാണ് ആ കുഞ്ഞുമനസ്സിനെ തിരുത്തേ ണ്ടതെന്നറിയാതെ പകച്ചു പോയി എന്നതാണ് വാസ്തവം .ഒരു മൂന്ന് വയസ്സുകാരി എന്തോ പറഞ്ഞതിനെ വലിയ വിഷയമാക്കേണ്ട എന്നാണ് നിങ്ങളുടെ പക്ഷമെങ്കിൽ ...പത്താം തരം വരെ സാമൂഹ്യ പാഠ ത്തിൽ സ്വാതന്ത്ര്യ ചരിത്ര്യം വിഴുങ്ങിയ ബി- ടെക് കാരൻറെ മൊബൈൽ ചിലച്ചതും പറയാൻ ഞാൻ ആഗ്രഹിക്കുന്നു .കുട്ടിതെട്ടിന്റെ പരിധി വിട്ട് വലിയവരിലേക്കും ഇത്തരത്തിൽ വ്യാപിക്കുന്നതോടെ മേൽ പറഞ്ഞ നിസ്സാരവത്കരണത്തിന്റെ പ്രസക്തി കുറയുന്നു .എന്നാൽ പിന്നെ ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അങ്ങു ശിക്ഷിച്ചേക്കാം എന്നു കരുതിയാലാകട്ടെ ...പ്രശ്നം സങ്കീർണമാകും .ഗാനമാലപിക്കുന്നത് ടിൻറു മോനാണ് .ടിൻറുമോൻ ഒരു അജ്ഞാത കർത്തുകതിന്റെ സൃഷ്ടിയാണെന്നാണല്ലോ വെപ്പ് . പിന്നെ ആരെയാണ് ശിക്ഷിക്കുക .?
ഓ ! ടിൻറു മോൻ തമാശയാണോ ഇത്ര വലിയ പ്രശ്നമായി കൊട്ടിഘോഷിക്കുന്നത് എന്നാവാം നിങ്ങളുടെ അടുത്ത ചോദ്യം .ആധുനിക കുഞ്ചൻനമ്പ്യാരായി സ്വയം പുകഴ്ത്തുന്ന ടിൻറുമോന് എന്തും പറയാം എന്തുമാവാം എന്നാണ് വാദം .ന്യൂ ജനറേഷൻ സിനിമകളെ അശ്ലീലമെന്നു പറയുന്നവരും ടിൻറു മോൻറെ ഇത്തിരി വായിലെ വലിയ അശ്ലീലത്തെ ചിരിച്ചു തള്ളും .അവനു ഇല്ലാത്ത നിഷ്കളങ്കത ഉപയോഗിച്ച് ഗാന്ധിയേയടക്കം ആരെ കുറിച്ചും അശ്ലീലം പറയാം .ദേശീയഗാനം വികലമാക്കാം .ആരും ചോദിക്കാനില്ല , കാരണം അവൻ കുഞ്ഞല്ലേ ?ഈ ടിൻറു മോനെക്കൊണ്ട് തോറ്റു എന്ന കമൻറിൽ ഒതുങ്ങുന്നു അവൻറെ ഏതു വികൃതിയും .എന്നാൽ ദേശീയ ഗാനവും മറ്റും വിഷയമാകുമ്പോൾ ,ടിൻറു മോന് ഒരു കുഞ്ഞു സമൂഹത്തെ ആഴത്തിൽ സ്പർശിക്കാൻ കഴിയും എന്നറിയുമ്പോഴും കണ്ണിറുക്കി അടച്ചു കൊണ്ടിരിക്കുന്നത് വിരൽചൂണ്ടുന്നത് ഒരു വലിയ അപകടത്തിലേക്കാണ് .ആ അപകടത്തിൻറെ തോത് നിർണ്ണയിക്കാൻ കഴിയുന്നതിനും അപ്പുറമാകാനും മതി ...

Responsible article..keep the spirit..
മറുപടിഇല്ലാതാക്കൂkochu vaayil valiya varthamaanam parayananallo innathe kuttikale serialukal padippikkunathu... bharathatheyo athinte swathantryateyo vilamathikkathavar bhaaratiyar enna vilipperinu arharalla athu aarayalum.... bharath maathaa ki jay...
മറുപടിഇല്ലാതാക്കൂee tintumon kunjanennara paranje????????????
മറുപടിഇല്ലാതാക്കൂaswathy...tintumon kunjanennanu cartoonukal parayunnath...athanusarich alukalkkum avan kunju thanneyanu...ini kunjalla tintumon enkil mukalil kanicha prasnaglude thalam thanne marukayum prasnam rookshamakukayum cheyyum
മറുപടിഇല്ലാതാക്കൂ