- ഷഹല വെളിയംകോട്-
പ്രസവം എങ്ങനെയാണ് അശ്ലീലമാകുന്നത് ? നമ്മുടെ പത്രമാധ്യമങ്ങൾ ആവശ്യത്തിനു ചർച്ച ചെയ്തതാണ് ഈ വിഷയം .ഇന്ന് പ്രദർശനത്തിനെത്തിയ കളിമണ്‍ എന്ന ചലച്ചിത്രം ചോദിക്കുന്നതും ഇതേ ചോദ്യമാണ് .പ്രസവം പേടിയോടെ ഓർത്തിരുന്ന ,അതിൻറെ വേദനയെ ഊഹിച്ചു ഭയപ്പെട്ടിരുന്ന ,അന്യഭാഷാ ചലച്ചിത്രങ്ങളിലെയും മറ്റു വീഡിയോയിലെ പ്രസവരംഗങ്ങളും ഭീതിയോടെ കണ്ടിരുന്ന അവിവാഹിതരായ പെണ്‍കുട്ടികൾ ഒന്നു പ്രസവിക്കാൻ ആഗ്രഹം തോന്നുന്നു എന്നാണ് സിനിമ കണ്ടശേഷം പറയുന്നത് എന്നു പറയുമ്പോൾ തീർച്ചയായും നമുക്ക് പറയാം പ്രസവം അശ്ലീലമല്ല പ്രസവവും പ്രസവം ചിത്രീകരിക്കുന്നതും അശ്ലീലമല്ല .ഗർഭകാലം ഇത്രയും ഭംഗിയുള്ള നിമിഷങ്ങളായി പകർത്തുന്ന മറ്റൊരു ചലച്ചിത്രമുണ്ടോ?ഒ .എൻ .വി കുറുപ്പ് ,എം .ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന 'മന്ദാര മലരേ 'എന്ന ഗാനം തന്നെ മതി അതിൻറെ ആസ്വാദ്യത ആവോളം നമ്മിലെത്തിക്കാൻ ..
ഒരു ആത്മഹത്യാ ദൃശ്യത്തിൽ നിന്നു തുടങ്ങി ആത്മഹത്യല്ല ജനനമാണ് പ്രസക്തം എന്നു പറയുന്ന തുടക്കം മുതൽ സിനിമ കൗതുകമുണർത്തുന്നു .തുടക്കത്തിലേ സിനിമക്കുള്ളിലെ സിനിമ തന്നെ വിപുലീകരിച്ചാൽ ഒരു ഷോർട്ട് ഫിലിമിനുള്ള പ്രമേയമാണെന്ന് അഭിപ്രായം ഉയർന്നു വരുന്നുണ്ട്. ഒരു നടിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന സിനിമ തൻറെ ഭർത്താവിൽ നിന്നും ഗർഭം ധരിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിനു വേണ്ടി വാദിക്കുകയാണ്. മനുഷ്യൻറെ കപട സദാചാരത്തിനെതിരെ കൊഞ്ഞനം കാണിക്കുന്ന സിനിമ വികാരപരമായ പല നിമിഷങ്ങളും നമുക്ക് മുന്നിൽ കാഴ്ച വയ്ക്കുന്നു. ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞ് തന്നെ കഥാപാത്രമാകുന്നത്, അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് സബൈന നേരിട്ട് ക്യാമറക്ക് മുന്നിലെത്തിയ അതേ കൗതുകം മലയാളിയിൽ എത്തിക്കുന്നുണ്ട്.
ചാനൽ ചർച്ചകളും വാർത്ത അവതരണങ്ങളും സാഹിത്യ - സിനിമ - രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാനിദ്ധ്യവും സിനിമയിൽ നിന്ന് യാഥാർത്യത്തിലേക്കുള്ള ദൂരമില്ലാതാക്കുന്ന ഒരവസ്ഥ പ്രേക്ഷകരിൽ സൃഷ്ടിക്കുന്നുണ്ട് സ്ഥിരം സിനിമ പ്രസവങ്ങളിലെ കട്ടിലും കട്ടിലിൻറെ ക്രാസിലെ ഞെരിയുന്ന കൈകളും അലറി വിളികളുമില്ലാതെ പ്രസവം ആ യാഥാർത്ഥ്യത്തെ ഉറപ്പിക്കുന്നു. കളിമണ്ണിനെ ആസ്പദമാക്കി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട അതേ രീതിയിലുള്ള ചർച്ചകൾ സിനിമയിലെത്തുന്നത് ആ യാഥാർത്യത്തിന് ശക്തി പകരുന്നു.
പുരുഷനൊരിക്കലും മനസിലാക്കാൻ കഴിയാത്തതും ഐസക് ഈപ്പൻറെ{ ലേഖനം - അവൾ ഉള്ളിലൊരു കടൽ പേറി ജീവിക്കുന്നു (മാധ്യമം ആഴ്ചപ്പതിപ്പ്)}ഭാഷയിൽ പുരുഷന് സ്ത്രീയോടുള്ള അസൂയക്ക് കാരണമാകുന്നതും 'അവനെ'ഴുതുന്ന ചരിത്രം രേഖപ്പെടുത്താത്ത പ്രസവം എന്ന ധീരതയെ സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തുകയാണ് കളിമണ്ണിലൂടെ ബ്ലെസി ചെയ്യുന്നത്. സ്ത്രീയെ ബഹുമാനിക്കാനും പ്രസവം പ്രാധാന്യമർഹിക്കുന്ന വാർത്തതന്നെയാണെന്നും പറയുന്ന സിനിമയുടെ ഗുണവും ദോഷവും അത് കൈകാര്യം ചെയ്യുന്ന വർത്തമാനകാല സംഭവങ്ങളുടെ അതിപ്രസരമാണ്.
ഐറ്റം ഡാൻസറോട് ഉള്ള സമീപനം മുതൽ ഡൽഹി,തിരൂർ തുടങ്ങിയ പീഡനങ്ങൾ. അവയവ ദാനത്തിന്റെ പ്രസക്തി, മാധ്യമ പ്രവർത്തകരുടെ വാർത്തയാഘോഷിക്കൽ വരെ എന്താണ് ബ്ലെസി കൈകാര്യം ചെയ്യാത്തതായി അവശേഷിക്കുന്നത്. മലയാളിയുടെ കപടസദാചാരം, സാഹചര്യത്തിനനുസരിച്ചു പെരുമാറാൻ മടിക്കുന്ന സ്വഭാ വം, സെലിബ്രിട്ടിക്ക് സ്വകാര്യത നിഷേധിക്കുന്ന , അവരുടെ സങ്കടങ്ങളെ കണക്കിലെടുക്കാത്ത മനോഭാവം ഇവയെ ബ്ലെസ്സി സിനിമയിൽ ചോദ്യം ചെയ്യുന്നുണ്ട്. വെടിയും പുകയും അധോലോകവും തോല്ക്കാത്ത നായകനുമുള്ള സിനിമയെ അപഹസിക്കുക കൂടിയാണ്കളിമണ്ണ്‍ ചെയ്യുന്നത് '.ടെസ്സ' എന്ന സിനിമയുടെ "കഥ"തന്നെ മലയാളിക്ക് പുതിയ വിവരമാവനാണ് സാധ്യത .ഓരോ സ്ത്രീയുടെ ഉള്ളിലെ അമ്മയേയും തട്ടി ഉണർത്തുന്ന, ഓരോ പുരുഷനിലും അസൂയയുണ്ടാക്കുന്ന ഈ ചലച്ചിത്രം അവശ്യത്തിലധികം പറയാൻ ശ്രമിക്കുന്നതായി അവസാനഭാഗത്തോടെ നമുക്ക് തോന്ബ്ലെസ്സിയുടെ പളുങ്കിനേറ്റ ഈ വിമർശനം ഇവിടേയും ബ്ലെസ്സി ഏറ്റെടുക്കേണ്ടിവരും. മാധ്യമ പ്രവർത്തകർക്കെതിരെ ഒന്നാഞ്ഞടിച്ചാലേ സിനിമ പൂർത്തിയാകൂ എന്ന തോന്നലുളവാക്കുന്നതാണ് പുതിയ കാല സിനിമകൾ എല്ലാംതന്നെ. ബ്ലെസ്സിയും ആ പാത പിന്തുടരുന്നുണ്ട് നായികയ്ക്ക് നേരെ വിലകുറഞ്ഞ ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമ പ്രവർത്തകനെതിരെ പ്രേക്ഷകരുടെ കൈ ഉയർത്താൻ തക്ക പ്രേരണ അത് നൽകുന്നുണ്ട് താനും. ക്ലൈമാക്സിൽ ഉയർത്തുന്ന ചോദ്യങ്ങളുടെ ബാഹുല്യവും അവിടെ മുഴച്ചുനിൽക്കുന്ന ഒരു ഏച്ചുകെട്ടലും മാത്രമാണ് ചൂണ്ടികാണിക്കാവുന്ന അപാകതകൾ. പക്ഷേ സിനിമയുണ്ടാക്കുന്ന അനുഭൂതിയും ആവേശവും കണക്കിലെടുക്കുമ്പോൾ കണ്ടില്ലെന്നു നടിക്കാവുന്ന തരത്തിലെ ആ അപാകത മുഴച്ചു നിൽകുന്നൊള്ളൂ .
ഗർഭപാത്രത്തിലെ കുഞ്ഞും മുതൽ , നായകൻറെ കണ്ണിൽ തെളിയുന്ന നായികയുടെ ഭാവങ്ങൾ വരേയുളള നമുക്ക് പുതിയ അനുഭവമാണ്... .. ആ അനുഭവത്തിന്റെ മാറ്റു കൂട്ടുകയാണ് സതീഷ് കുറുപ്പിൻറെ ഛായഗ്രഹണവും. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനാവശ്യപ്പെടുന്ന സിനിമ അട്ടപാടിയിലെ അമ്മമാരെ ഒർമിപ്പിക്കാനെന്നവണ്ണം ആദിവാസി ഗർഭിണികളിലേക്കു തിരിക്കുന്നതും ശ്രദ്ധേയമാണ് അതുപോലെ മനുഷ്യൻ മണ്ണുകൊണ്ട് സൃഷ്ടിക്ക പ്പെട്ടതാണെന്ന മിത്തിൽ തുടങ്ങുന്ന ചലച്ചിത്രത്തിൻറെ പേരും അതിലേക്കെത്തിക്കുന്ന രംഗങ്ങളും മികച്ചത് തന്നെ.
നായികയായ ശ്വേത മേനോനെ പോലെ ശ്രദ്ധേയമായ കഥാപാത്രമാണ് സുഹാസിനിയുടേതും. സിനിമയിലെ ഓരോ കഥാപാത്രവും സിനിമയെ സിനിമയാക്കുന്ന കഥാപാത്രങ്ങളാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോ മലയാളിയും ചോദിക്കുന്നു എന്തിനായിരുന്നു ഈ വിവാദങ്ങൾ? U /A സർട്ടി ഫികേറ്റിൽ ഇറങ്ങിയ ഈ ചലച്ചിത്രത്തിൽ പാടില്ലാത്തതായി ഒന്നുംതന്നെ പ്രദർശിപ്പിച്ചിട്ടില്ല. ജനിച്ചു വീണ കുഞ്ഞിന്റെ മൗലീകാവകാശത്തെ ചോദ്യം ചെയ്യലുമാകുന്നില്ല ദൃശ്യങ്ങൾ.
ആസ്വദിച്ചഭിനയിച്ചതെന്നും ഏറെ ബഹുമാനത്തോടെ ചിത്രീകരിച്ചതെന്നും തോന്നുന്ന കളിമണ്ണ് സത്യത്തിൽ കന്യാമറിയം മുതൽ ഓരോ അമ്മയേയും വന്ദിക്കുന്നു. ശസ്ത്ര സാങ്കേതികതയെ തോൽപ്പിക്കുന്ന അമ്മയുടെയും കുഞ്ഞിന്റേയും ആശയവിനിമയത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സ്വന്തം ശരീരത്തിൽ നിന്നും നിങ്ങളെ പറിച്ചെടുത്ത് നിങ്ങൾക്ക് ജന്മം നൽകുന്ന അമ്മയെ ഓർത്താൽ ലോകത്ത് പീഡനങ്ങൾ ഉണ്ടാവില്ലെന്നും സിനിമ ഓര്മിപ്പിക്കുന്നു.
അതെന്തുതന്നെയായാലും, അശ്ലീലം ഇല്ലാത്ത ഈ ചലച്ചിത്രത്തെ വിവാദം ഇനി ബധിക്കില്ലെന്ന് കരുതാം. വിവാദം ആവേശമുണർത്തിയ സിനിമകളിലേക്ക് കളിമണ്ണ് കൂടെ എഴുതിച്ചേർക്കപ്പെടട്ടെ...

ഒരു ആത്മഹത്യാ ദൃശ്യത്തിൽ നിന്നു തുടങ്ങി ആത്മഹത്യല്ല ജനനമാണ് പ്രസക്തം എന്നു പറയുന്ന തുടക്കം മുതൽ സിനിമ കൗതുകമുണർത്തുന്നു .തുടക്കത്തിലേ സിനിമക്കുള്ളിലെ സിനിമ തന്നെ വിപുലീകരിച്ചാൽ ഒരു ഷോർട്ട് ഫിലിമിനുള്ള പ്രമേയമാണെന്ന് അഭിപ്രായം ഉയർന്നു വരുന്നുണ്ട്. ഒരു നടിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന സിനിമ തൻറെ ഭർത്താവിൽ നിന്നും ഗർഭം ധരിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിനു വേണ്ടി വാദിക്കുകയാണ്. മനുഷ്യൻറെ കപട സദാചാരത്തിനെതിരെ കൊഞ്ഞനം കാണിക്കുന്ന സിനിമ വികാരപരമായ പല നിമിഷങ്ങളും നമുക്ക് മുന്നിൽ കാഴ്ച വയ്ക്കുന്നു. ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞ് തന്നെ കഥാപാത്രമാകുന്നത്, അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് സബൈന നേരിട്ട് ക്യാമറക്ക് മുന്നിലെത്തിയ അതേ കൗതുകം മലയാളിയിൽ എത്തിക്കുന്നുണ്ട്.

പുരുഷനൊരിക്കലും മനസിലാക്കാൻ കഴിയാത്തതും ഐസക് ഈപ്പൻറെ{ ലേഖനം - അവൾ ഉള്ളിലൊരു കടൽ പേറി ജീവിക്കുന്നു (മാധ്യമം ആഴ്ചപ്പതിപ്പ്)}ഭാഷയിൽ പുരുഷന് സ്ത്രീയോടുള്ള അസൂയക്ക് കാരണമാകുന്നതും 'അവനെ'ഴുതുന്ന ചരിത്രം രേഖപ്പെടുത്താത്ത പ്രസവം എന്ന ധീരതയെ സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തുകയാണ് കളിമണ്ണിലൂടെ ബ്ലെസി ചെയ്യുന്നത്. സ്ത്രീയെ ബഹുമാനിക്കാനും പ്രസവം പ്രാധാന്യമർഹിക്കുന്ന വാർത്തതന്നെയാണെന്നും പറയുന്ന സിനിമയുടെ ഗുണവും ദോഷവും അത് കൈകാര്യം ചെയ്യുന്ന വർത്തമാനകാല സംഭവങ്ങളുടെ അതിപ്രസരമാണ്.
ഐറ്റം ഡാൻസറോട് ഉള്ള സമീപനം മുതൽ ഡൽഹി,തിരൂർ തുടങ്ങിയ പീഡനങ്ങൾ. അവയവ ദാനത്തിന്റെ പ്രസക്തി, മാധ്യമ പ്രവർത്തകരുടെ വാർത്തയാഘോഷിക്കൽ വരെ എന്താണ് ബ്ലെസി കൈകാര്യം ചെയ്യാത്തതായി അവശേഷിക്കുന്നത്. മലയാളിയുടെ കപടസദാചാരം, സാഹചര്യത്തിനനുസരിച്ചു പെരുമാറാൻ മടിക്കുന്ന സ്വഭാ വം, സെലിബ്രിട്ടിക്ക് സ്വകാര്യത നിഷേധിക്കുന്ന , അവരുടെ സങ്കടങ്ങളെ കണക്കിലെടുക്കാത്ത മനോഭാവം ഇവയെ ബ്ലെസ്സി സിനിമയിൽ ചോദ്യം ചെയ്യുന്നുണ്ട്. വെടിയും പുകയും അധോലോകവും തോല്ക്കാത്ത നായകനുമുള്ള സിനിമയെ അപഹസിക്കുക കൂടിയാണ്കളിമണ്ണ്‍ ചെയ്യുന്നത് '.ടെസ്സ' എന്ന സിനിമയുടെ "കഥ"തന്നെ മലയാളിക്ക് പുതിയ വിവരമാവനാണ് സാധ്യത .ഓരോ സ്ത്രീയുടെ ഉള്ളിലെ അമ്മയേയും തട്ടി ഉണർത്തുന്ന, ഓരോ പുരുഷനിലും അസൂയയുണ്ടാക്കുന്ന ഈ ചലച്ചിത്രം അവശ്യത്തിലധികം പറയാൻ ശ്രമിക്കുന്നതായി അവസാനഭാഗത്തോടെ നമുക്ക് തോന്ബ്ലെസ്സിയുടെ പളുങ്കിനേറ്റ ഈ വിമർശനം ഇവിടേയും ബ്ലെസ്സി ഏറ്റെടുക്കേണ്ടിവരും. മാധ്യമ പ്രവർത്തകർക്കെതിരെ ഒന്നാഞ്ഞടിച്ചാലേ സിനിമ പൂർത്തിയാകൂ എന്ന തോന്നലുളവാക്കുന്നതാണ് പുതിയ കാല സിനിമകൾ എല്ലാംതന്നെ. ബ്ലെസ്സിയും ആ പാത പിന്തുടരുന്നുണ്ട് നായികയ്ക്ക് നേരെ വിലകുറഞ്ഞ ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമ പ്രവർത്തകനെതിരെ പ്രേക്ഷകരുടെ കൈ ഉയർത്താൻ തക്ക പ്രേരണ അത് നൽകുന്നുണ്ട് താനും. ക്ലൈമാക്സിൽ ഉയർത്തുന്ന ചോദ്യങ്ങളുടെ ബാഹുല്യവും അവിടെ മുഴച്ചുനിൽക്കുന്ന ഒരു ഏച്ചുകെട്ടലും മാത്രമാണ് ചൂണ്ടികാണിക്കാവുന്ന അപാകതകൾ. പക്ഷേ സിനിമയുണ്ടാക്കുന്ന അനുഭൂതിയും ആവേശവും കണക്കിലെടുക്കുമ്പോൾ കണ്ടില്ലെന്നു നടിക്കാവുന്ന തരത്തിലെ ആ അപാകത മുഴച്ചു നിൽകുന്നൊള്ളൂ .

നായികയായ ശ്വേത മേനോനെ പോലെ ശ്രദ്ധേയമായ കഥാപാത്രമാണ് സുഹാസിനിയുടേതും. സിനിമയിലെ ഓരോ കഥാപാത്രവും സിനിമയെ സിനിമയാക്കുന്ന കഥാപാത്രങ്ങളാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോ മലയാളിയും ചോദിക്കുന്നു എന്തിനായിരുന്നു ഈ വിവാദങ്ങൾ? U /A സർട്ടി ഫികേറ്റിൽ ഇറങ്ങിയ ഈ ചലച്ചിത്രത്തിൽ പാടില്ലാത്തതായി ഒന്നുംതന്നെ പ്രദർശിപ്പിച്ചിട്ടില്ല. ജനിച്ചു വീണ കുഞ്ഞിന്റെ മൗലീകാവകാശത്തെ ചോദ്യം ചെയ്യലുമാകുന്നില്ല ദൃശ്യങ്ങൾ.

kollam
മറുപടിഇല്ലാതാക്കൂപ്രസവിക്കാൻ കഴിയാത്ത പുരുഷന് സ്ത്രീയോട് തോന്നുന്ന അസൂയ മൂലമാണ് അവർ അതിനെ സദാചാരത്തിൻറെ പേരു പറഞ്ഞ് അസ്ലീലമാക്കുന്നത്.... സ്വന്തം അമ്മയെ നോക്കി പറയട്ടെ പ്രസവം അസ്ലീലമാണോ എന്ന്... എന്നീട്ട് പ്രസംഗിക്കട്ടെ അസ്ലീലത്തെ കുറിച്ച്... കളിമണ്ണിൽ മെനഞ്ഞ ജീവിത കാവ്യം പ്രശംസനീയം തന്നെ
മറുപടിഇല്ലാതാക്കൂ