- ഷഹല വെളിയംകോട് -
പുറത്ത് നല്ല മഴയാണ് ..പെയ്തു തീർന്നിട്ടും മതിവരാതെ തെങ്ങോലകളിൽ നിന്നും അത് പിന്നെയും പിന്നെയും ഇറ്റി വീണു കൊണ്ടിരിക്കുന്നു ..കുടയെടുത്ത് പുറത്തിറങ്ങി ,തെന്നി വീഴുന്ന മഴയേ കുടകൊണ്ട് കശക്കിയെറിയാൻ ആഗ്രഹം തോന്നുന്നു .കുടകറക്കി മഴയേ വട്ടംകറക്കി കളിക്കുമ്പോൾ പാടാൻ കൊള്ളാവുന്ന ഒരേയൊരു പാട്ടേ മലയാളത്തിലൊള്ളൂവെന്നാണ് എനിക്ക് തോന്നുന്നത് . മഴ ..മഴ..കുട കുട ..മഴവന്നാൽ പോപ്പക്കുട..വിസിലൂതാവുന്ന പലനിറങ്ങലുള്ള പോപ്പിക്കുടയില്ലാതെ എന്തു മഴയെന്നായിരുന്നു ഒരു കാലത്ത് എൻറെ ചിന്ത ...പോപ്പിയെ പോലെ ചുവന്ന ഉടുപ്പുമിട്ട് കുടയും കുത്തിപ്പിടിച്ച് ഒന്ന് ഞെളിഞ്ഞു നടന്നിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു ....
കാലം പതുക്കെ നീങ്ങിയപ്പോൾ വന്ന" എൻറെ മഴയ്ക്കെന്റെ പോപ്പി ,വടികൊണ്ട് തല്ലല്ലേ സാറെ പോപ്പി കുടകൊണ്ട് തല്ലിക്കോ വേണേൽ "എന്ന പരസ്യങ്ങൾക്കൊന്നും മഴ മഴ കുട കുട യുടെ ഭംഗി ഇല്ലെന്നാണ് എന്റെ പക്ഷം ...അതുകൊണ്ട്തന്നെ പരസ്യങ്ങൾ മാറി മാറി വന്നപ്പോഴും ഞാൻ മഴ മഴ കുട കുട തന്നെ പാടി നടന്നു .
പിന്നെയും കാലം നീങ്ങിയപ്പോൾ എന്തോ ജോണ്‍സ് എന്ന പേരിനു ഭംഗി കൂടുതൽ ഉണ്ടെന്നു തോന്നി .നാവിൽ കുഞ്ഞാഞ്ഞ വന്നേ പാട്ടായി .അതുപോലെ മ്യാന്മർ ,ദീപം ,സൂര്യമാർക്ക് തുടങ്ങിയ കമ്പനികളുടെ പരസ്യങ്ങളിലെ ഡയലോഗുകളും പരസ്യവാചകങ്ങളും {സ്ലോഗൻ }കുറേ കാലം പറഞ്ഞു നടന്നു .ഡീസന്റ് പാർടീസിന്റെ വികൃതി പാട്ടിൻറെ കാലമായപ്പോഴേക്ക് മഴ പരസ്യങ്ങളെ വായിൽ വച്ച് നടക്കുന്ന മോശം കാര്യമായി തോന്നിത്തുടങ്ങി .വളർന്നു, വലിയ കുട്ടിയായി എന്ന തോന്നലുള്ളിൽ വളരാനും ഇത്തരം പാട്ടുകൾ പാടി നടക്കുന്നതും കുറവായും
തോന്നി തുടങ്ങിയപ്പോൾ ചിന്ത ജിംഗിൾ നിന്നും മാറി രൂപഭംഗിയിലേക്കായി .അങ്ങനെ പുള്ളിക്കുടയും പിടിച്ചു നടപ്പായി ....{ആ പുള്ളിക്കുടയുടെ കൗതുക മുണ്ടായിരുന്നില്ല പിന്നീട് വന്ന മുയൽചെവിയുടേയും ആപ്പിളിന്റെയുമൊക്കെരൂപത്തിലുള്ള കുടയ്ക്കെന്നതാണ് വാസ്തവം }
പിന്നെയും വളർന്നപ്പോൾ സൗകര്യങ്ങളിലെക്കായി ചിന്ത .നനഞ്ഞ കുട മടക്കിവയ്ക്കുന്നത് ശല്യമായി തോന്നിത്തുടങ്ങിയ കാലത്ത് വന്ന വാട്ടർ പ്രൂഫ് ബാഗായി പിന്നെ കൗതുകം .പിന്നെ ആ കൗതുകത്തി ൻറെ
സ്ഥാനത്തേക്ക് ലോകത്തിലെ ഏറ്റവും വലിയ ചെറിയ കുട എന്ന നാനോ വാചകം കുടിയേറി ...

ഇതിനിടയ്ക്ക് വച്ച് സ്കൂൾയാത്ര സൈക്കിളിലാക്കി .കുട അവിടെ ഒരു ശല്യമായി...അങ്ങനെയാണ് റെയിൻ കോട്ടുകളിലേക്ക് കുടിയേറുന്നത് .സൈക്കിളുപേക്ഷിച്ചപ്പോഴും പിന്നീട് കുടകളിലേക്ക് തിരിച്ചു പോവാൻ താല്‍പ്പര്യം തോന്നിയില്ല . അത്രകണ്ട് സൗകര്യമായിരുന്നു ഈ മഴയുടുപ്പുകൾ. സ്കൂൾ കാലവും കഴിഞ്ഞ്, ദേ കോളേജ് കാലവും തീരാറായ ഈ സമയത്ത് വീണ്ടുമൊരു കുട പ്രാന്ത്. പക്ഷെ ഇപ്പോഴിറങ്ങുന്ന ഭീമൻ കുടക്ക് എന്നേക്കാൾ നീളമുള്ളത് കൊണ്ട് ആ ആഗ്രഹത്തെ ഞാൻ നീരസത്തോടെ നോക്കി. അപ്പോഴാണ് ആ സത്യം ഞാൻ തിരിച്ചറിയുന്നത്. മഴക്കാലത്ത് എന്നും എനിക്കു പ്രിയം റെയിൻ കൊട്ടുകളോടായിരുന്നു. തുടക്കത്തിൽ പറഞ്ഞ ഓർമ്മകളുടെ നനുത്ത സ്പർശം ആഗ്രഹിക്കുമ്പോൾ മാത്രമേ ഞാനിപ്പോൾ കുടയെക്കുറിച്ച് ചിന്തിക്കാറുള്ളൂ. അല്ലെങ്കിൽ തന്നെ ഒരു കാലത്ത് അനാചാരങ്ങളുടെയും അടിച്ചമർത്തലിൻറെയും ഭാഗമായിരുന്ന കുടയെ എങ്ങനെ അംഗീകരിക്കാൻ കഴിയും. അലർജി പോലുള്ള കാരണങ്ങളാൽ കുട ചൂടി നടക്കുന്ന ഇന്നത്തെ പെണ്‍കുട്ടികളെ കാണുമ്പോൾ മറക്കുടയിലേക്ക് ഒരു തിരിച്ചു പോക്കാണെന്ന് എനിക്ക് തോന്നാറുണ്ട് അതുകൊണ്ട് തന്നെ വിപ്ലവ വീര്യം ചോരാതെ ഇടയ്ക്കൊക്കെ ഞാൻ കുടയെ വെറുക്കും അപ്പോൾ കോട്ട് തന്നെ ശരണം..പക്ഷേ പാടി നടക്കാൻ ഒരു പാട്ടില്ലതതാണ് ഇവിടെ വിഷമം .ഇന്നു വരെ മഴക്കോട്ടുകളുടെ ഒരു പരസ്യവും ഞാൻ കണ്ടിട്ടില്ല .ഒരു പാട്ടും {ജിംഗിൾ } കേട്ടിട്ടില്ല .അതുകൊണ്ടുതന്നെ ഒരു മഴകോട്ടു കമ്പനിയുടെ പേരുപോലും എനിക്കറിയില്ല എന്നതാണ് സത്യം .അതെന്താ മഴക്കോട്ടുകളോട് മാത്രം ഈ അവഗണന .50 പൈസയുടെ മിഠയി ക്ക് പോലും പരസ്യങ്ങൾ ഉള്ള കാലത്താണ് എനിക്ക് ആശ്ചര്യം ഉണ്ടാകുന്നത് മത്സരങ്ങളുടെ ഇക്കാലത്ത് കൊട്ട് നിർമ്മാണ കമ്പനികളോടും പരസ്യ ഏജൻസി കളോടും എനിക്കൊന്നെ പറയാനുള്ളൂ എനിക്ക് ഈ മഴയത്ത് പാടി നടക്കാൻ ഒരു പാട്ട് വേണം. ഒരു ജിംഗിളേ യ് ...
mazhayodu eppozhum cherthu vakkan nallathu kuda thanneyanu..
മറുപടിഇല്ലാതാക്കൂkudakkoru button mathi. cottino????
nalla yezhuth
മറുപടിഇല്ലാതാക്കൂകഴിഞ്ഞ വര്‍ഷം പോലും കോരിച്ചൊരിയുന്ന മഴയില്‍ പോപ്പിയും നാനോയുമില്ലാതെ കുളിക്കാറുണ്ടായിരുന്നു ഞാന്‍.... മഴ തുടങ്ങുമ്പോള്‍ വീടിന് മുകളിലേക്ക് ഓടും...അതും ഉമ്മ കാണാതെ.....
മറുപടിഇല്ലാതാക്കൂഒരല്പനേരം മറക്കാനാനാത്ത എന്റെ നാട്ടിലേക്ക് കൊണ്ടെത്തിച്ച എന്റെ പ്രയ സുഹൃത്തിന്റെ ഓര്‍മ്മക്കുറിപ്പിന് അഭിനന്ദനങ്ങള്‍....
നൈസായിട്ടുണ്ട്ട്ടാ .. പക്ഷെ കുടെല് മഴത്തുള്ളി വീഴുന്നത് കേൾക്കണത് തന്യട്ടോ കുളിര് അതിൻറെ അടുത്തെ കൊട്ട് വരില്യ... എന്നാലും പാവം കൊട്ടിന് ഒരു ജിംഗിൽ ഇല്ലാത്തത് മോശാ...
മറുപടിഇല്ലാതാക്കൂShahala....I think you know how much I like ads..its an awesome feeling, u people are seriously thinking about ads... ur write up is good and now I can realize the original feeling behind it is undoubtly ur nostalgia..i too cant recognize any brands of raincoats...because there is no ads in that category... Right.
മറുപടിഇല്ലാതാക്കൂShahala....I think you know how much I like ads..its an awesome feeling, u people are seriously thinking about ads... ur write up is good and now I can realize the original feeling behind it is undoubtly ur nostalgia..i too cant recognize any brands of raincoats...because there is no ads in that category... Right.
മറുപടിഇല്ലാതാക്കൂ