സമർപ്പണം:എൻറെ നാടിനെ വിഷലിപ്തമാക്കാൻ ഫണമുയർത്താൻ ശ്രമിച്ച ശബ്ദതരംഗളുടെ ആധുനിക കാളിയനെതിരെ ശബ്ദമുയർത്തിയ എൻറെ നാട്ടുക്കാർക്ക്.......
ഇലകൾ
കൊഴിഞ്ഞ് കൊണ്ടേയിരിക്കാം....
- ഷഹല വെളിയംകോട്-
ഹൃദയം തുരന്നിറ്റും,ചോര-ത്തി
കറയുമായ് ഇലകൾ കൊഴിയാം.
പാമ്പുറയെന്ന പോൽ, തൊലി
വികൃതമായുറയ്ക്കാം ഫലങ്ങൾ.
ഒടുവിൽ, വന്മരങ്ങൾക്ക്-
തലക്കുത്തി വീഴാം.....
ഇവിടം മരുവാക്കി മാറ്റാം
മഴപെയ്യാൻ മറക്കുന്നൊരു -
രാത്രിക്കുള്ളിലിവിടം
വൃക്ഷം കണക്കെന്തു ഗോപുരമുയരം !
അതിൻ കർണ്ണ ഞരമ്പു-
പൊട്ടിയതിൽ , ശബ്ദ തരംഗങ്ങളോടിക്കളിക്കാം
ഇലപൊഴിയും പോൽ
വേഗം , നിൻ ഹൃദയം നിലച്ചിടാം.
ഫലങ്ങളേപോൽ നിൻ കുു -
ഞ്ഞിൻ തനു വിണ്ടുറഞ്ഞിരിക്കാം
നിൻ, ആന്തരാവയവങ്ങൾ
നിൻ, ആന്തരാവയവങ്ങൾ
വ്രണപ്പെട്ടുപോകാം .
ഒടുവിൽ,
നിന്നമ്മയ്ക്ക് ,
നിൻ ഭാര്യയ്ക്ക്
കുഞ്ഞിന്........
നിൻ നാടിൻ ശാപമോർത്ത് വിലപിക്കാം !!
ക്യാമറക്കണ്ണിൻ പ്ര്ദർശന വസ്തുവാകാം !
സമരപ്പന്തലിൽ മുദ്രവക്യങ്ങളുയരാം ...
അന്നും,
നിനക്ക് ചങ്കിൽ കയർ മുറുക്കാം.
കറുത്ത നിറമുള്ള വസ്ത്രം ധരിക്കാം .
ഗോപുരം കെട്ടിപ്പടുക്കാനിറങ്ങാം.
നീ ..... ഞങ്ങളോട് പറഞ്ഞ -
വ,യവരോടും പറയുക .
നിങ്ങൽക്കൊന്ന് ചത്തുകൂടെ?
'സിംകാർഡ്' വെറുതെ തരാം !!
'റെയിന്ജി'നൊപ്പം മൊബൈലും തരാം !
ഈ ഗോപുരമൊന്ന് പണിഞ്ഞോട്ടെ!!
ഇനിയും ഇലകൾ കൊഴിയാം .
കൊഴിഞ്ഞുകൊണ്ടേയിരിക്കാം....
-30-
(2010)
വളരെ നന്നായിട്ടുണ്ട്, ഇനിയും ഇതുപോലെയുള്ള നല്ല കവിതകൾ പ്രതീഷിക്കുന്നു. റഫീക്ക് നൈതല്ലൂർ .
മറുപടിഇല്ലാതാക്കൂനന്ദി തുടർന്നും വിലയിരുത്തലുകളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂ